നെടുങ്കണ്ടം: കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി അക്കാൻ ഗൊഗോയാണ് (40) മരിച്ചത്. നെടുങ്കണ്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അക്കാൻ ഗൊഗോയ് കഴിഞ്ഞ മാസം 17നാണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെമരണമടഞ്ഞു.. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.