ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനമായ ഇന്നലെ ജില്ലയിൽ ഏഴ് നാമനിർദ്ദേശപത്രികകൾ ലഭിച്ചു. തൊടുപുഴ മുൻസിപ്പാലിറ്റി, വണ്ടൻമേട് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പത്രികകൾ ലഭിച്ചത്. തൊടുപുഴ മുൻസിപ്പാലിറ്റിയിലെ 25, 33 വാർഡുകളിലേയ്ക്കായി ഓരോ വനിതകളാണ് പത്രിക നല്കിയത് ..വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ 1,2,13, 17, 18 വാർഡുകളിലേയ്ക്ക് ഓരോരുത്തർ വീതം പത്രിക സമർപ്പിച്ചു.