ചെറുതോണി :-1964-ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യണ മെന്നാവശ്യപ്പെട്ട് വ്യാപാരിവ്യവസായി ഏകോപന സമിതി ഇടുക്കി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മുതൽ അഞ്ച് വരെ തടിയംപാട് ടൗണിൽ ഉപവാസസമരം നടത്തുമെന്ന് പ്രസിഡന്റ് ഷാജി കണ്ടചാലിൽ, ജോസ് കുഴികണ്ടം, പി.പി ഡൊമിനിക് എന്നിവരറിയിച്ചു. ജില്ലയിലെ വാണിജ്യാവശ്യത്തിനുള്ള മുഴുവൻ നിർമ്മാണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടും നിലവിലുള്ളവ പിടിപ്പെടു ത്ത് പാട്ടത്തിന് നൽകുമെന്ന് പ്രഖ്യാപിച്ച് സർക്കാരിറക്കിയ ഉത്തരവ് ജില്ലയിലെ സമസ്ത ജനവിഭാഗങ്ങളേയും ദേഷകരമായി ബാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യത്തിൽ സർവ്വകക്ഷിയോഗത്തിലെടുത്ത തീരുമാനം സർക്കാർ നടപ്പാക്കു ന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഇടുക്കിയിൽ മാത്രം നടപ്പാക്കുന്ന കരിനിയമം ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇടുക്കിയിലെ 10 ബ്ലോക്കുകളിലും നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് ഇടുക്കി ബ്ലോക്കിലെ 21 യൂണിറ്റുകൾ ചേർന്ന് സമരം നടത്തുന്നത്. ഉപവാസ സമരം വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ നിർവ്വഹിക്കും. സമാപന സമ്മേളനം സണ്ണി പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.എം ബേബി വിഷയാവതരണം നടത്തും. കെ.പി ഹസൻ, മജോ കാരിമുട്ടം, പി.വി ജോയി, വി.കെ മാത്യൂ, ജെയിംസ് മാത്യൂ, സജീവ് ആർ നായർ തുടങ്ങിയവർ പങ്കെടുക്കും