കുമരകം: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ കൺവെൻഷൻ വിരിപ്പുകാല ശ്രീനാരായണ പഠനകേന്ദ്രത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം നടക്കും. ഇന്ന് രാവിലെ 8.30ന് പഠനകേന്ദ്രം ചെയർമാൻ എം.കെ. പൊന്നപ്പൻ പതാക ഉയർത്തും. 8.45ന് പ്രസന്നൻ കരീമഠം പരായണം നടത്തും. 9.30 ന് നടക്കുന്ന സമ്മേളനം കൈനകരി ഷാജി ഉദ്ഘാടനം ചെയ്യും. എം.കെ. ശശിയപ്പൻ(റിട്ട ബി.ഡി.ഒ) അദ്ധ്യക്ഷത വഹിക്കും. പി. കെ. കമലാസനൻ പ്രഭാഷണം നടത്തും. സുകുമാരൻ പത്തിന്റെമട സ്വാഗതവും മോഹനൻ ശരൺഭവൻ നന്ദിയും പറയും.