ഇടുക്കി ജില്ലയിൽ ഇലെ 10 നാമനിർദ്ദേശ പത്രികകൾ ലഭിച്ചു. അഴുത, ഇളംദേശം ബ്ലോക്കുകളിൽ ഓരോന്നു വീതവും കട്ടപ്പന നഗരസഭയിൽ രണ്ടെണ്ണവും, തൊടുപുഴ നഗരസഭയിൽ ഒരു പത്രികയും ഇന്ന് ലഭിച്ചു. വണ്ടൻമേട് ഒന്ന് , വാഴത്തോപ്പ് രണ്ട് , പാമ്പാടുംപാറ ഒന്ന് , വാത്തിക്കുടി ഒന്ന് എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ എണ്ണം. ഇതോടെ ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കായി 17 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.