ഇടുക്കി :തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട്ചെയ്യാൻ ജില്ലയിലുള്ളത് 8,95,109 വോട്ടർമാരാണുള്ളത്. ഇതിൽ 4,43,105 പുരുഷൻമാരും 4,52,002 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. തൊടുപുഴ നഗരസഭയിൽ 19,972 സ്ത്രീകളും 19,143 പുരുഷൻമാരും ഉൾപ്പെടെ 39,115 വോട്ടർമാരാണുള്ളത്. കട്ടപ്പന നഗരസഭയിൽ 16,912 സ്ത്രീകളും 16,010 പുരുഷൻമാരും ഉൾപ്പെടെ 32,922 വോട്ടർമാരാണ്. 52 പഞ്ചായത്തുകളിലായി 4,15,118 സ്ത്രീകളും 4,07952 പുരുഷൻമാരും രണ്ട് ട്രാൻസ്ജൻഡറും ഉൾപ്പെടെ 8,23,072 വോട്ടർമാരാണ് ഉള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം 8,61,703 ആണ്.