കുടയത്തൂർ : എസ്. എൻ.ഡി.പി യോഗം കുടയത്തൂർ ശാഖ കാഞ്ഞാർ ടൗണിൽ സ്ഥാപിച്ചിരുന്ന കൊടിമരം തകർത്ത സാമൂഹ്യ വിരുദ്ധരെ എത്രയും വേഗം കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും കാഞ്ഞാറാൽ കൂടിയ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.