ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ കർഷകർക്ക്പട്ടയംകൊടുക്കുന്നത് നിൽത്തി വെയക്കണമെന്നും കൊടുത്ത പട്ടയങ്ങൾ റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട് വൺഎർത്ത് വൺലൈഫ് എന്ന സംഘടനയുടെ പേരിൽ ഇടുക്കി തഹസിർദ്ദാർ, ജില്ലാകളക്ടർ എന്നിവർക്ക് അയച്ച വക്കീൽ നോട്ടീസ് ലഭിച്ചു. നടപടികൾ തുടർന്നാൽ നിയമനടപടിസ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഏഴുപതിറ്റാണ്ടിനു ശേഷമാണ് പട്ടയംനൽകാൻ സർക്കാർ തീരുമാനിച്ചത് പട്ടയത്തിനുവേണ്ടി കർഷകർ നിരവധിസമരങ്ങളും നിവേദനങ്ങളും നൽകിയിരുന്നു.