ഓരോ ലഘുലേഖയും അച്ചടിക്കുന്ന പ്രസ്‌കാരനും പ്രസാധകനും അവരുടെ പേരും വിലാസവും പ്രസിദ്ധീകരണത്തിൽ രേഖപ്പെടുത്തണം. അച്ചടിച്ച തിയതി മുതൽ 10 ദിവസത്തിനകം അതിന്റെ ഒരു പ്രതിയും പ്രസാധകൻ നൽകിയ പ്രഖ്യാപനത്തിന്റെ പകർപ്പും എത്ര പ്രതികളാണ് അച്ചടിച്ചതെന്നും, എന്ത് കൂലിയാണ് ഈടാക്കിയതെന്നും മറ്റും കമ്മീഷൻ നിർണ്ണയിച്ചിട്ടുളള ഫാറത്തിൽ രേഖപ്പെടുത്തി ഒപ്പ് വെച്ച് സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. നിയമംലംഘിക്കുന്നവർക്ക് ആറ് മാസം വരെയുളള തടവോ 2000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉളള ശിക്ഷ ലഭിക്കുന്നതാണെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.