bridge

അടിമാലി: ഏറെ നാളായുള്ള കാത്തിരിപ്പിന് ശേഷം മൂന്നാർ ഉടുമലൈ അന്തർ സംസ്ഥാന പാതയിലെ പെരിയവാര പാലം യാഥാർത്ഥ്യമായി. 2018 ലെ പ്രളയത്തിലായിരുന്നു കന്നിമലയാർ കരകവിഞ്ഞ് ഇവിടെയുണ്ടായിരുന്ന പഴയ പാലം തകർന്നത്.പിന്നീട് സമാന്തര പാലം നിർമ്മിച്ചായിരുന്നു ഗതാഗതം സാദ്ധ്യമാക്കിയത്.വർഷകാലത്ത് സമാന്തര പാലം തകരുന്നതും പുതിയ പാലത്തിന്റെ നിർമ്മാണം നീളുന്നതും വലിയ പരാതികൾക്ക് ഇടവരുത്തിയിരുന്നു.പാലം ഗതാഗതയോഗ്യമായത് തങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതായി പ്രദേശവാസികൾ പറഞ്ഞു.അഞ്ച് കോടി രൂപ വകയിരുത്തിയാണ് പാലത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിച്ചത്.പെട്ടിമുടി ദുരന്ത സമയത്ത് പാലത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിക്കപ്പെടാത്തത് ഏറെ ബുദ്ധിമുട്ടുകൾക്ക് ഇടവരുത്തിയിരുന്നു.പുതിയ പാലം യാഥാർത്ഥ്യമായത് മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്കും കരുത്താകും.