maneesh


അടിമാലി: കത്തികുത്തിനിടയിൽ സ്വകാര്യബസ് ഉടമ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിലെ പ്രതിയായ ഇരുമ്പുപാലം സ്വദേശി തെക്കേടത്ത് മനീഷ് മോഹനനെ കോടതി റിമാൻഡ് ചെയ്തു.കത്തികുത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോതമംഗലത്തെ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയെ വ്യാഴാഴിച്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുകയും തുടർന്ന് അടിമാലി സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം
കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.മനീഷിനെ പൊലീസ് ഇന്നലെ അടിമാലി ബസ് സ്റ്റാൻഡിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.തുടർന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ഈ മാസം നാലിനായിരുന്നു അടിമാലി ബസ് സ്റ്റാൻഡിൽ ബോബൻ ജോർജ്ജിന്റെ മരണത്തിനിടവരുത്തിയ കത്തികുത്തുണ്ടായത്.ഹൃദയത്തിന് മുറിവേറ്റ ബോബനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പരസ്പരം ഉണ്ടായ കത്തികുത്തിനിടയിൽ മനീഷിനും പരിക്ക് സംഭവിച്ചിരുന്നു.