kurisupara

അടിമാലി: മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുരിശുപാറ മേഖലയിൽ ഒഴിപ്പിക്കൽ നടപടികളുമായി എത്തിയ വനംവകുപ്പുദ്യോഗസ്ഥരെ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞു.രാവിലെ ഒൻപതിനോടെയായിരുന്നു മൂന്നാർ ഡിഎഫ്ഒ എം വിജി കണ്ണന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഒഴിപ്പിക്കൽ നടപടികൾക്കായി കുരിശുപാറമേഖലയിൽ എത്തിയത്.അടിമാലിയിൽ നിന്നും 30 ജീപ്പുകളിലായി വനപാലകരും അടിമാലി, വെള്ളത്തൂവൽ, രാജക്കാട്, മൂന്നാർ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 30 ഓളം പൊലീസ് സംഘത്തെ കൂട്ടി മൂന്നാർ ഡി.എഫ്.ഒ യുടെ നേതൃത്വത്തിലുള്ള സംഘം കുരിശുപാറയിൽ എത്തിയത്.വാഹനവ്യൂഹത്തെ കുരിശുപാറ ടൗണിൽ വെച്ച് സ്ത്രീകളുടെ നേതൃത്വത്തിൽ 300 ഓളം പേർ ചേർന്ന് വനപാലകരെ തടഞ്ഞു.വനപാലക സംഘം മടങ്ങിപോകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്നു.സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇടപെടൽ നടത്തി.പ്രതിഷേധക്കാരുമായി ചർച്ചക്ക് ശ്രമിച്ചെങ്കിലും വനംവകുപ്പുദ്യോഗസ്ഥരെ മുമ്പോട്ട് പോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു.ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ വനപാലക സംഘം ഒഴിപ്പിക്കൽ നടത്താതെ മടങ്ങി.

വനംവകുപ്പുദ്യോഗസ്ഥർ തങ്ങളുടെ കൃഷിദേഹണ്ഡങ്ങൾ വെട്ടിനശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ വാദം.വനമേഖല കയ്യേറി 600 ഓളം ഹെക്ടർ പ്രദേശം ഏലം കൃഷി നടത്തി വരുന്ന ഏലം കൃഷിക്കായി 600 ഓളം ഹെക്ടർ വനം ഭൂമി കയ്യേറിയെന്നാണ് വനം വകുപ്പ് കാർ പറയുന്നത്.


കോടതി വിധിയനുസരിച്ചാണ് തങ്ങൾ ഒഴിപ്പിക്കൽ നടപടികൾക്കെത്തിയതെന്ന് മൂന്നാർ ഡിഎഫ്ഒ പ്രതികരിച്ചു.പ്രതിഷേധം രൂപം കൊണ്ടതോടെ കല്ലാർ മാങ്കുളം റോഡിൽ ഭാഗീകമായി ഗതാഗതം തടസ്സപ്പെട്ടു.പൊലീസിന്റെ സമയോജിതമായ ഇടപെടൽ മൂലം വലിയൊരു സംഘർഷാവസ്ഥ ഒഴിവാക്കാനായത്. അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യത്ത നേരിടുന്നതിനുള്ള യാതൊരും സംവിധാനവും ഇല്ലാതിരിക്കെ സംഘർഷാവസ്ഥയിലേയ്ക്ക് കാര്യങ്ങൾ സ്ഥിതി വന്നതോടെ ദേവികുളം തഹസിൽദാർ ജിജി കുന്നപ്പിള്ളി, നർകോട്ടിക് ഡിവൈ.എസ്.പി.എ.ജി ലാൽ അടിമാലി സി.ഐ അനിൽ ജോർജ്ജ്, മൂന്നാർ സി.ഐ സാം ജോസ് എന്നിവർ സംഭവസ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കി ഡി.എഫ്.ഒ.യുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിരിഞ്ഞു പോയത്

.ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുരിശുപാറ കോട്ടപ്പാറ മേഖലയിൽ വനംവകുപ്പുദ്യോഗസ്ഥർ കൃഷി വെട്ടിനശിപ്പിച്ചതായി ആരോപിച്ച് കൂമ്പൻപാറ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.