അടിമാലി: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വനപാലക സംഘത്തിന്റെ കുടി ഒഴിപ്പിക്കൽ നടപടി.മൂന്നാർ ഡി.എഫ്.ഒ എം.വിജി കണ്ണന്റെ നേതൃത്വത്തിൽ 300 ഓളം വനപാലകർ കുരിശുപാറയിൽ എത്തുകയും തുടർന്ന് നൂറുകണക്കിന് നാട്ടുകാർ തടിച്ചുകൂടി വൻ സംഘർഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളും നാട്ടുകാരും വനം വകുപ്പ് ,പൊലീസ് എന്നീ വിഭാഗങ്ങളിലായി 500ൽ കൂടതൽ ആളുകളാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തടിച്ച് കൂടിയത്.5 പേരിൽ കൂടുതൽ ആളുകൾ ഒന്നിച്ച് കുടരുത് എന്നും സാമൂഹൃ അകലം പാലിക്കണം എന്നുള്ള ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ഇവിടെ പാലിക്കപ്പെട്ടില്ല.. ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വനപാലക സംഘം ഒരു ജീപ്പിൽ 10 കുറയാത്ത വനപാലകരുമായാണ് യാത്ര ചെയ്തത്.ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഈ മേഖലയിൽ ഉണ്ടാകുന്നതിന് സാദ്ധ്യതയുണ്ട്.