തൊടുപുഴ: നഗരസഭാ കൗൺസിലിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളുടെ ആദ്യഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചു. 35 വാർഡുകളിൽ 30 ഇടങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കി അഞ്ചു സീറ്റുകളിൽ രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് മുനിസിപ്പൽ മണ്ഡലം കൺവീനർ ടി.ആർ. സോമൻ പറഞ്ഞു.
സ്വതന്ത്രരടക്കം സി.പി.എം 25 വാർഡുകളിൽ മത്സരിക്കും. സി.പി.ഐയും കേരളാ കോൺഗ്രസ് എമ്മും നാലു സീറ്റുകളിൽ വീതവും മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസിന് രണ്ട് സീറ്റാണുള്ളത്. നിലവിലുള്ള കൗൺസിലിലെ അഞ്ചുപേർ മത്സരരംഗത്തുണ്ട്. മൂന്നു ജനറൽ വാർഡുകളിൽ വനിതകളാണ് മത്സരിക്കുന്നത്. വാർത്താസമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, കേരള കോൺഗ്രസ് (എം)​ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കെ.ഐ. ആന്റണി, സി.പി.ഐ പ്രതിനിധി അമൽ അശോകൻ, ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സി.ടി. ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.


വാർഡുകളും സ്ഥാനാർഥികളും:
 വാർഡ് ഒന്ന് (വെങ്ങല്ലൂർ) എസ്‌.സി വനിത: നിഷാ സജീഷ്

 രണ്ട് (ഗുരു ഐ.ടി.സി): സജ്മി ഷിംനാസ്

 മൂന്ന് (വേങ്ങത്താനം): പി.എ. ഗോപാലകൃഷ്ണൻ

 നാല് (മഠത്തിക്കണ്ടം): കെ.വി. മാത്യു

 അഞ്ച് (മുനിസിപ്പൽ യു.പി സ്‌കൂൾ): നിധി മനോജ്

 ആറ് (അമ്പലം വാർഡ്): മിനി സോമനാഥൻ നായർ

 ഏഴ് (ബി.എച്ച്.എസ് വാർഡ്): കെ.ഐ. മുഹമ്മദ് അഫ്‌സൽ

 ഒമ്പത് (പെട്ടെനാട്): അഡ്വ. സി.ടി. ഫ്രാൻസിസ്

 പത്ത് (ഹോളി ഫാമിലി വാർഡ്) എസ്‌.സി ജനറൽ: ടി.കെ. സുകു

 11 (കല്ലുമാരി): റിനി ജോഷി

 12 (കാരൂപ്പാറ): ലിപ്‌സൺ

 13 (പട്ടയം കവല): സിജി റഷീദ്

 14 (മുതലക്കോടം): അഡ്വ. പി.എസ്. ഷബ്‌ന മോൾ

 15 (ഉണ്ടപ്ലാവ്): ഷാനാസ് നിസാർ

 16 (ബി.ടി.എം സ്‌കൂൾ): നഫീസത്ത് ബീവി

 17 (കുമ്മങ്കല്ല്): സബീനാ ബിഞ്ചു

 19 (കീരികോട്): ഷാഹിന ഇബ്രാഹിം

 23 (മുനിസിപ്പൽ ഓഫീസ്): പി.കെ. വേണുഗോപാൽ

 24 (കാഞ്ഞിരമറ്റം): ആർ. അജേഷ്

 25 (ഒളമറ്റം): മിനി മധു

 26 (അറക്കപ്പാറ): ഷീൻ വർഗീസ്

 27 (കോതായിക്കുന്ന്): പുന്നൂസ് ജേക്കബ്

 28 (ചുങ്കം): ജോസ് ജോസഫ്

 29 (കോലാനി): മെർളി രാജു

 30 (നടുക്കണ്ടം): ആർ. ഹരി

 31 (പാറക്കടവ്): കവിതാ അജി

 32 (അമരംകാവ്): മായ ഷാജു

 33 (കോ- ഓപ്പറേറ്റീവ് ആശുപത്രി): സിന്ധു സോയി

 34 (റിവർ വ്യൂ): പ്രൊഫ. ജെസി ആന്റണി

 35 (മണക്കാട്): ജയശ്രീ ബാലചന്ദ്രൻ