കട്ടപ്പന: പശു കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ജാക് ഹാമർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ഉപ്പുതറ പരപ്പ് പുളിക്കൽ രാജൻ (52) ,കിഴക്കേ നാത്ത് സിബി(40) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ല് പൊട്ടിക്കനായി ജാക് ഹാമർ വാഹനവുമായി പോകവെ ചിന്നാർ നാലാം മൈലിന് സമീപം കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ നിന്നാണ് 50 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞത് . പരിക്കേറ്റവരെ ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.