തൊടുപുഴ: നഗരസഭയിൽ യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗ് എട്ടു സീറ്റുകളിൽ മൽസരിക്കും. എട്ടു വാർഡുകളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു..സി കെ അബ്ദുൽ ഷരീഫ് ( ബി എച്ച് എസ് വാർഡ്7),സഫിയ ജബ്ബാർ( മഠത്തിക്കണ്ടം വാർഡ് 8),
ജെസി ജോണി ( പെട്ടേനാട് വാർഡ് 9),ഷഹന ജാഫർ(മുതലക്കാടം വാർഡ് 14),റസിയ കാസിം( ഉണ്ടപ്ലാവ് വാർഡ് 15),
സാബിറ ജലീൽ( ബിടിഎം സ്‌കൂൾ വാർഡ് 16),ടി എം ബഷീർ(കുമ്പംകല്ല് വാർഡ് 17),എം എ കരിം ( മലേപ്പറമ്പ് വാർഡ്18) എന്നിവരാണ് സ്ഥാനാർഥികൾ.
തൊടുപുഴ ലബ്ബാസാഹിബ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ് .മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ് , എം.എം. ബഷീർ, എസ് എം ഷരീഫ്, എം എ കരിം, അഡ്വ. സി. കെ .ജാഫർ സംസാരിച്ചു.