ഇടുക്കി: ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചരണം അൽപ്പം കടുപ്പമാകും. കൊവിഡ് വ്യാപനം തടയാൻ കർശന മാർഗനിർദേശങ്ങളാണ് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വോട്ട് ചോദിക്കാൻ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർ മതി
വീടിനകത്ത് കയറരുത്
ആർക്കും ഹസ്തദാനം നൽകരുത്
നോട്ടീസുകളും ലഘുലേഖകളും കുറച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗിക്കണം
കുട്ടികളെ ഒരു കാരണവശാലും എടുക്കരുത്.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഒരു കാരണവശാലും പ്രചാരണത്തിനിറങ്ങരുത്.
സ്ഥാനാർത്ഥിക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണങ്ങൾ വേണ്ട