കുമളി: കൊവിഡ് പശ്ചാത്തലത്തിൽ നിശ്ചലമായ തേക്കടി വിനോദ സഞ്ചാര കേന്ദ്രവും കുമളിയും ഉണർവിലേക്ക്. വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ രണ്ട് ട്രിപ്പ് നടത്തിവന്നിരുന്ന ബോട്ട് സവാരി മൂന്നായി ഉയർത്തി. രാവിലെ 7.30, 11.15, 3.30 എന്നീ സമയങ്ങളിലാണ് ഉല്ലാസയാത്ര. നിലവിൽ വനംവകുപ്പിന്റെ ബോട്ടുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കെ.ടി.ഡി.സിയുടെ ബോട്ടുകൾ സർവ്വീസ് ആരംഭിച്ചിട്ടില്ല. പെരിയാർ കടുവാ സങ്കേതത്തിൽ നടത്തിവന്നിരുന്ന ജംഗിൾ സവാരി, പെരിയാർ ടൈഗർ ട്രെയിൽ തുടങ്ങിയവയാണ് ആരംഭിച്ചിരിക്കുന്നത്‌. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ആറ് മണി മുതലാണ് പ്രവേശനം.