മുതലക്കോടം: ശിശുദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്ട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പുത്തനുടുപ്പും പുസ്തകവും എന്ന പരിപാടിയുടെ ഭാഗമായി മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്റ്റുഡന്റ് പൊലീസ് കേഡറ്റുക ളും, പരിശീലനം നേടുന്ന കേഡറ്റുകളും ചേർന്ന് സമാഹരിച്ച വസ്തുക്കൾ മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷന് കൈമാറി . തൊടുപുഴ ഡിവൈഎസ്പി . കെ.സദൻ, ഫൗണ്ടേഷൻ ഡയറക്ടർ ജോഷി ഓടക്കലിനു സമ്മാനങ്ങൾ കൈമാറി സ്‌കൂൾ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ജിബിൻ മാത്യു, ജോബിൻസ് സി. മാത്യു, ഡ്രിൽ ഇൻസ്ട്രക്ടർ സുനിൽ പി എം എന്നിവർ പ്രസംഗിച്ചു.