തൊടുപുഴ : ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്‌കൂളിൽ ഓൺലൈൻ വഴി ശിശുദിനാഘോഷം നടത്തി. കൊവിഡിന്റെ ഈ ഒരു പ്രതികൂല സാഹചര്യത്തിലും ചാച്ചാജിയുടെ ഓർമ്മ പുതുക്കിക്കൊണ്ട് കുട്ടികൾ രക്ഷിതാക്കളോടൊപ്പം വീട്ടിലിരുന്നുകൊണ്ട് ശിശുദിനത്തിൽ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീസ് വെച്ചൂർ ശിശുദിന സന്ദേശം നൽകി. ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകൾ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസ ചുരുളിയിൽ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എസ്.ലക്ഷ്മി. നന്ദി പറഞ്ഞു.