കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ കരുതലും കടമയും വിളിച്ചോതി ശിശുദിനാഘോഷം സംഘടിപ്പിച്ചു. തൊടുപുഴ ഡിവൈഎസ് പി കെ സദൻ ന്റെ സാന്നിദ്ധ്യത്തിൽ തൊടുപുഴ മൈലകൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചത്. മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉൾപ്പെടുത്തി പുതുതായി രൂപീകരിച്ച സംഘടനയായ (എസ്‌വിസി) സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വോളണ്ടിയർ കോർപ്‌സിന്റെ സഹായത്താൽ സമാഹരിച്ച നിത്യോയോഗ സാധനങ്ങളും പഠനോപകരണങ്ങളും തുണിത്തരങ്ങളും വിതരണം ചെയ്തു. എസ്‌വിസിയുടെ നേതൃത്വത്തിൽ 'പുത്തനുടുപ്പും പുസ്തകവും' എന്നപേരിൽ സംസ്ഥാനമൊട്ടാകെ നടത്തുന്ന പരിപാടിയോടാനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ സജി മാത്യു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ജിയോ ചെറിയാൻ, എസ് പിസി ഡ്രിൽ ഇൻസ്‌പെക്ടർമാരായ പി.എൻ. സന്തോഷ്, എ.എസ്. യമുന, സീനിയർ കേഡറ്റ് പ്രതിനിധികളായ നോയൽ ബെന്നി, അലൻ ഡില്ലർ എന്നിവർ നേതൃത്വം നൽകി. എസ്‌ഐ പി.എം. സുനിൽ, സിവിൽ പൊലീസ് ഓഫീസർ മഹേഷ് കുമാർ എന്നിവർ സംസാരിച്ചു