തൊടുപുഴ: കൊവിഡ് 19 ൽ നിന്ന് രോഗമുക്തി നേടിയവർക്ക് മറ്റുപല ശാരീരിക ബുദ്ധിമുട്ടുകളും കണ്ടുവരുന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള രോഗലക്ഷണമുള്ളവർക്ക് വേണ്ടി ചാഴികാട്ട് ആശുപത്രിയിൽ പൾമണോളജി, ജനറൽ മെഡിസിൻ, കാർഡിയോളജി, പീഡിയാട്രിക്‌സ്, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങൾ സംയുക്തമായി പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിച്ചു.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, കിതപ്പ്, വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, കാലിലെ നീർക്കെട്ട്, ഉദര സംബന്ധമായ അസുഖങ്ങൾ, നാഡീ ഞരമ്പുകൾക്കുള്ള വേദന, സന്ധികൾക്കുണ്ടാകുന്ന വേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളാണ് കൊവിഡ് നെഗറ്റീവ് ആയതിനുശേഷവും രോഗികളിൽ കണ്ടുവരുന്നത്. തിങ്കൾ മുതൽ ശനി വരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവർത്തിക്കുന്നതാണ്.