തൊടുപുഴ: അരിക്കുഴ ഗവ. എൽ.പി സ്‌കൂളിൽ ശിശുദിനാഘോഷ പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടന്നു. പ്രസംഗം, പ്രച്ഛന്ന വേഷം, ക്വിസ്, പാട്ട് തുടങ്ങി എല്ലാ കുട്ടികളുടേയും പരിപാടികൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ അരങ്ങേറി. നാടൻ പാട്ട് കലാകാരനും അദ്ധ്യാപകനുമായ കെ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ ലീഡർ ഭഗത് .സി. ലതീഷ് അദ്ധ്യക്ഷനായി. ടെസ്സ റ്റജോ സ്വാഗതവും അനന്തനാരായണൻ നന്ദിയും പറഞ്ഞു.