ഇടുക്കി: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷ സമാപനംഓൺലൈൻ സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഇഷാന ബിജേഷ് (ശാന്തിഗ്രാം ജി.എച്ച്.എസ്.) ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എച്ച്.ദിനേശൻ . ശിശുദിനസന്ദേശം നൽകി. ജൂവൽ ജോജോ (ശാന്തിഗ്രാം ജി.എച്ച്.എസ്.) അദ്ധ്യക്ഷയായിരുന്നു. പ്രസംഗമത്സരവിജയികളായ ആര്യ ശശി (എൽ.പി.എസ്. കൊള്ളിമല), എത്സ മരിയ തോമസ് (പെരുമ്പള്ളിച്ചിറ യു.പി.എസ്.), ഷാരോൺ ബൈജു (ശാന്തിഗ്രാം ജി.എച്ച്.എസ്.), ജോസഫ് ജോയ് (പഞ്ചായത്ത് യു.പി.എസ്. നെടുങ്കണ്ടം) തുടങ്ങിയവർ സംസാരിച്ചു. സമിതി ജില്ലാ സെക്രട്ടറി കെ.ആർ.ജനാർദ്ദനൻ മത്സരവിജയികളെ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ സമ്മാനവിതരണം നടത്തി. തണൽ കോർഡിനേറ്റർ എം.ആർ. രഞ്ജിത് നന്ദിപ്രകാശനം നടത്തി.