തൊടുപുഴ: ഇടുക്കി, തൊടുപുഴ താലൂക്കുകളിലെ ഉടുമ്പന്നൂർ, കഞ്ഞിക്കുഴി ഇടുക്കി വില്ലേജുകളിൽ ഈയിടെ വിതരണം ചെയ്ത പട്ടയം സംബന്ധിച്ച് കർഷകരെ നിയമക്കുരുക്കിലാക്കി വേട്ടയാടാനും വഴിയാധാരമാക്കാനും ആരെയും അനുവദിക്കില്ലെന്ന് ഡീൻ കുര്യാക്കോസ് എം പി. വൺ ലൈഫ് വൺ എർത്ത് സംഘടനയുടെ പേരിൽ മലയോര കർഷകരെ സ്വന്തം മണ്ണിൽ അന്യരാക്കുകയും അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പുമായി ഇറങ്ങിയിരിക്കുകയും ചെയ്യുന്നവരുടെ നടപടികളെ ശക്തമായി എതിർക്കും. പട്ടയങ്ങളുടെ സാദ്ധ്യത സംബന്ധിച്ച് കളക്ടർക്കും തഹസിൽദാർക്കും ലഭിച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ കർഷകർക്ക് അനുകൂലമായ നിയമപരമായ മറുപടി നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയം മാറ്റിവെച്ച് വേണ്ടത്ര കൂടിയാലോചനകൾ നടത്തണം. വൺ ലൈഫ് വൺ എർത്ത് സംഘടനയുടെ പിന്നിൽ കോൺഗ്രസ് കാർ ആരുമില്ല. കുടിയേറ്റ കർഷകർക്ക് വേണ്ടി കോടതിയിൽ ഉൾപ്പെടെ ഏതറ്റം വരെയും മുന്നോട്ടു പോകും.