തൊടുപുഴ: യുവാക്കൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നു വരണമെന്ന് ഡോ. കെ സി ജോസഫ്. ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സ്റ്റേറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രസക്തി എന്ന വിഷയത്തെ കുറിച്ച് വർക്കിഗ് ചെയർമാൻ അഡ്വ .പി സി ജോസഫും ഇടതുപക്ഷ രാഷ്ട്രീയവും കേരളവും എന്ന വിഷയത്തെക്കുറിച്ച് വൈസ് ചെയർമാൻ അഡ്വ. ആന്റണി രാജുവും സെമിനാർ നയിച്ചു. .യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം യുവാക്കളും കേരള രാഷ്ട്രീയം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു.സംസ്ഥാന പ്രസിഡന്റ് ഗീവർ പുതുപ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ : റോബിൻ പി . മാത്യു , ഉപാദ്ധ്യക്ഷൻ അഡ്വ. മിഥുൻ സാഗർ,പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഫ്രാൻസിസ് തോമസ്, ജയിംസ് കുര്യൻ, അജിതാ സാബു, മാത്യൂസ് ജോർജ്, അഡ്വ. രാജു, ബിനു ആന്റണി, വിനു ജോബ് ,കല്ലട നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കുര്യൻ സെബാസ്റ്റ്യൻ ജോൺ ലൂയി,സോനു ജോസഫ് ഫിന്നി,മുളനിക്കാട്, ജോമി വാണി പ്ലാക്കൽ, സോനു ജോസഫ്, രാജ് കുമാർ, അഫ്‌സൽ ജ, ടിറ്റോ ദേവസ്യ, തോമസുകുട്ടി, സജീബ്, സിബി ചാക്കോ, സിബിൻ ആൽബ, അഡ്വ. ഗ്രീനി. നിവിൻ കെ ജോണി എന്നിവർ പ്രസംഗിച്ചു.