തൊടുപുഴ : ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥി സംഗമം നടത്തി. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ അഞ്ച് വാർഡ് (3,​9,​26,​31,​34)​ ഉൾപ്പെടെ ത്രിതല പഞ്ചായത്ത് വാർഡുകളിലും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ എൻ.ഡി.എ സഖ്യത്തിൽ മത്സരിക്കുമെന്ന് സ്ഥാനാർത്ഥി സംഗമം ഉദ്ഘാനം ചെയ്ത് സംസ്ഥാന ട്രഷറർ കെ.ജി തങ്കപ്പൻ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എം.വി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ജയേഷ്,​ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ.സോമൻ,​ സംസ്ഥാന കമ്മിറ്റി അംഗം ഷാജി കല്ലാർ,​ ജില്ലാ ഭാരവാഹികളായ കെ.എം സുബൈർ,​ സോജൻ ജോയി,​ നിയോജക മണ്ഡലം സെക്രട്ടറി കെ.വി ഷാജു,​ രമേഷ് കെ.പി ,​ അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.