മൂന്നാർ: സംസ്ഥാനത്തെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയടക്കം ഒൻപത് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത്. കാന്തല്ലൂർ, മറയൂർ,വട്ടവട, ദേവികുളം,മൂന്നാർ ഇടമലക്കുടി, ചിന്നക്കനാൽ,മാങ്കുളം, ശാന്തൻപാറ എന്നീ പഞ്ചായത്തുകളാണ് ബ്ലോക്കിന് കീഴിൽ. ഏഴ് സീറ്റ് കോൺഗ്രസ്, അഞ്ച് സീറ്റ് എൽ.ഡി.എഫ് ഒരു സ്വതന്ത്രനുമടങ്ങുന്നതാണ് ഭരണസമിതി. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനമില്ല. പ്രസിഡന്റ് പദവി പട്ടികജാതി സംവരണമായതിനാൽ സ്ഥാനാർത്ഥി വിജയിക്കാത്തതിനാലാണ് ഭരണം എൽ.ഡി.എഫിന് ലഭിച്ചത്.എസ്.സി സംവരണ സീറ്റിൽ വിജയിച്ച എൽ.ഡി.എഫിലെ ആർ.സുന്ദരമാണ് പ്രസിഡന്റായത്. അദേഹത്തിെന്റ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി. ആർ. രാധാകൃഷ്ണനാണ് (എൽ.ഡി.എഫ്) നിലവിലെ പ്രസിഡന്റ്.

കാന്തല്ലൂർ

1995 ൽ രൂപീകൃതമായ കാന്തല്ലൂർ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനാണ്. 13 ൽ സി.പി.എമ്മിന് ഏഴും സി.പി ഐക്ക് ഒന്നും കോൺഗ്രസ് മൂന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങിനെയാണ് കക്ഷിനില.ഡെയ്‌സി റാണിയായിരുന്നു ഇക്കുറി ആദ്യം പ്രസിഡന്റായത്. ഇവർ മരിച്ചതോടെ വൈസ് പ്രസിഡന്റായിരുന്ന മല്ലിക ഗോവിന്ദരാജ് പ്രസിഡന്റായി. ശിവൻരാജാണ് വൈസ് പ്രസിഡന്റ്.

മറയൂർ

1995 മുതൽ കോൺഗ്രസിനാണ് മറയൂർ പഞ്ചായത്ത് ഭരണം. 13 ൽ കോൺഗ്രസ് ഏഴ്, സി.പി.എം മൂന്ന്, സി.പി.ഐ ഒന്ന്, സി.പി.ഐ സ്വതന്ത്രൻ ഒന്ന്, എ.ഐ.എ.ഡി.എം.കെ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

വട്ടവട
പഞ്ചായത്ത് രൂപീകൃതമായതുമുതൽ ഭരണം മാറിമറിയുന്ന പ്രവണതയാണ് വട്ടവട പഞ്ചായത്തിൽ. . ഇടതുമുന്നണിക്കാണ് ഇത്തവണ ഭരണം. 13 സീറ്റുള്ള ഇവിടെ സി.പി.എം അഞ്ച്, സി.പി.ഐ രണ്ട്, ബി.ജെ.പി നാല്, കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പി.രാമരാജ് പ്രസിഡന്റും രാജകുമാരി വൈസ് പ്രസിഡന്റുമാണ്. രണ്ടാം തവണയാണ് രാജമാജ് പ്രസിഡന്റാകുന്നത്.

ദേവികുളം

എൽ.ഡി.എഫ് കോട്ടയായാണ് ദേവികുളം . ഇരുപതുവർഷമായി എൽ.ഡി.എഫാണ് ഭരണത്തിൽ. 18 ൽ സി.പി.ഐ ആറ്, സി.പി.എം നാല്, കോൺഗ്രസ് ഏഴ്, എ.ഐ.എ. ഡി എം കെ ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. സി.പി.ഐയുടെ ഗോവിന്ദസ്വാമി പ്രസിഡന്റും കലാറാണി വൈസ് പ്രസിഡന്റായി ആദ്യ ടേണും ഇപ്പോൾ സി.പി.എമ്മിലെ സരേഷ് കുമാർ പ്രസിഡന്റും തങ്കപ്പാണ്ടിയമ്മാൾ വൈസ് പ്രസിഡന്റുമാണ്.

മൂന്നാർ.
മൂന്നാർ പഞ്ചായത്തിൽ മൂന്നാംതവണയാണ് കോൺഗ്രസ് അധികാരത്തിൽ. പത്തുവർഷമായി തുടർഭരണമാണ് കോൺഗ്രസിന്. പെമ്പിളൈ ഒരുൈമയുടെ പിൻതുണയോടെയാണ് ഇത്തവണ ഭരണം നിലനിർത്തിയത്. 21 സീറ്റിൽ സി.പി.ഐ എട്ട്, സി.പി.എം രണ്ട്, കോൺഗ്രസ് എട്ട്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആർ കറുപ്പസ്വാമി പ്രസിഡന്റും ഷർമിള ബീവി വൈസ് പ്രസിഡന്റുമാണ്.

ഇടമലക്കുടി

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗപഞ്ചായത്താണ് ഇടമലക്കുടി. ആദ്യ ഭരണം കോൺഗ്രസിന് ലഭിച്ച ഇവിടെ ഇപ്പോൾ എൽ .ഡി എഫാണ് ഭരണത്തിൽ. 13 സീറ്റുകളുള്ള പഞ്ചായത്തിൽ സി.പി.എമ്മിനും കോൺഗ്രസിനും അഞ്ചു വീതവും ബി.ജെ.പിക്ക് മൂന്ന് സീറ്റുമാണുള്ളത്. നറുക്കെടുപ്പിലൂടെ പ്രസിഡന്റും വൈസ് പ്രസിഡന്റും സി.പി.എമ്മിന് ലഭിക്കുകയായിരുന്നു. ഗോവിന്ദരാജ് പ്രസിഡന്റും ജയലക്ഷ്മി വൈസ് പ്രസിഡന്റുമാണ്.

ചിന്നക്കനാൽ

ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള പഞ്ചായത്താണ് ചിന്നക്കനാൽ. എൽ.ഡി.എഫാണ് ഭരണത്തിൽ. ഒരുപ്രാവശ്യം മാത്രമാണ് ഇവിടെ കോൺഗ്രസ് ഭരണം പിടിക്കാനായത്. കോൺഗ്രസ് അഞ്ച്, സി.പി.എം മൂന്ന്, സി.പി.ഐ മൂന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് കറുപ്പായി, വൈസ് പ്രസിഡന്റ് ശേഖർ റാം.

മാങ്കുളം
ഇടതുവലതു മുന്നണികൾ രണ്ടുതവണ വീതമാണ് മാങ്കുളം പഞ്ചായത്ത് ഭരണം പിടിച്ചത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻതൂക്കം ലഭിച്ച പഞ്ചായത്തിൽ വനിത നേതാവിനെ രാജിവെപ്പിച്ചാണ് സി.പി.എം ഇക്കുറി ഭരണത്തിലേറിയത്. 13 സീറ്റുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ് ഏഴ്, കോൺഗ്രസ് ആറ് എന്നിങ്ങനെയാണ് കക്ഷിനില. രണ്ടാംടേമിൽ സി.പി.എമ്മിെന്റ ഷാജി മാത്യു പ്രസിഡന്റും ബിൻസി റോയി വൈസ് പ്രസിഡന്റുമാണ്.

ശാന്തൻപാറ.
ഒരിക്കലൊഴികെ എൽ.ഡി.എഫ് കാത്തുസൂക്ഷിക്കാനായ പഞ്ചായത്താണ് ശാന്തൻ പാറ. 13 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും സീറ്റുകളാണ്. ആദ്യം സി.പി.എമ്മിെന്റ ജിഷാ ദീലീപ് പ്രസിഡന്റും സി പി ഐയിലെ പി.ടി മുരുകൻ വൈസ് പ്രസിഡന്റുമായി. നിലവിൽ സി.പി.ഐയുടെ സരസ്വതിശെൽവമാണ് പ്രസിഡന്റ്. സി.പി.എമ്മിലെ സേനാപതി ശശി വൈസ് പ്രസിഡന്റും.