മൂലമറ്റം: ടൗണിൽ വീണ്ടും ലോട്ടറി മോഷണം. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം പെട്ടിക്കട നടത്തുന്ന വിജയമ്മയുടെ കടയിൽ നിന്നാണ് 21 ബമ്പർ ടിക്കറ്റുകൾ മോഷണം പോയത്. ഡിസംബർ 6 ന് നടക്കുന്ന ടിക്കറ്റുകളാണ് മോഷണം പോയത്. 2100 രൂപ നഷ്ടം മായി. വെള്ളിയാഴ്ച ഉച്ചക്ക് സമീപത്ത് അനിൽകുമാറിന്റെ കടയിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ മോഷണം പോയിരുന്നു. ഇന്നലെ രാവിലെ വിജയമ്മ ടിക്കറ്റ് എടുത്തു നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.