തൊടുപുഴ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുഷ്മാൻഭവ യുടെ ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്ക് പ്രമേഹ ബോധവത്കരണ സെമിനാറും സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങളുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും വേണ്ടി ഹോമിയോപ്പതി, നാച്ചുറോപതി, യോഗ എന്നിവ സമന്വയിപ്പിച്ച് കൊണ്ടുള്ള സമഗ്ര ചികിത്സാ പദ്ധതിയാണ് ആയുഷ്മാൻഭവ. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. അബിളി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കൺവീനർ ഡോ. സ്മിത ആർ മേനോൻ വിശദീകരണം നടത്തി.ഡോ പ്രദീപ് ദാമോദരൻ, ഡോ അശ്വതി ചന്ദ്രൻ എന്നിവർ പ്രമേഹ ബോധവത്കരണ സെമിനാറുകൾ നടത്തി. ഡോ.കെ .എൻ. ആശ മോൾ , ഡോ. ആൻ്‌സ് മോൾ വർഗീസ് എന്നിവർ സംസാരിച്ചു. ദീപു അശോകൻ യോഗ പരിശീലനം നടത്തി.