തൊടുപുഴ: റോമിലെ തെരേസിയാനും പൊന്തിഫിക്കൽ ദൈവശാസ്ത്ര ഫാക്കൽറ്റിയുടെയും ആത്മീയ വിദ്യാപീഠത്തിന്റെയും സെക്രട്ടറി ജനറലായി ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറം ഒ.സി.ഡി തിരഞ്ഞെടുക്കപ്പെട്ടു. ബൈബിൾ വിജ്ഞാനീയത്തിൽഡോക്ടറേറ്റ് ബിരുദധാരിയായ ഫാദർ ഇഗ്‌നേഷ്യസ് കുന്നുംപുറം കർമ്മലീത്ത സന്ന്യാസ സമൂഹത്തിന്റെ മലബാർ പ്രോവിൻസ് അംഗവും തൊടുപുഴ നെയ്യാശ്ശേരി സ്വദേശിയുമാണ്. ഹീബ്രൂ, ഗ്രീക്ക്, സുറിയാനി, ലാറ്റിൻ, അറമായ, ഇംഗ്ലിഷ്, ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളിൽ പാണ്ഡിത്യമുള്ള ഫാദർ കുന്നുംപുറം ഇന്ത്യയിലെ വിവിധ ദൈവശാസ്ത്രകേന്ദ്രങ്ങളിലും സെമിനാരികളിലും അദ്ധ്യാപകനാണ്.