വെള്ളത്തൂവൽ: രാത്രി കാലങ്ങളിൽ വെള്ളത്തൂവൽ ടൗണിൽ പ്രകാശം ചൊരിഞ്ഞിരുന്ന ഹൈമാക്സ് ലൈറ്റ് നിശ്ചലമായതോടെ ടൗൺ ഇരുട്ടിലായി. ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരുന്ന ലൈറ്റ് തെളിയാതായിട്ട് ആഴ്ചകൾ
പലതു കഴിഞ്ഞു. വ്യാപാരികളും നാട്ടുകാരും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്ത് ആഫീസ്, ബാങ്കുകൾ, ആട്ടോസ്റ്റാന്റ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇരുട്ടിലായതിനാൽ രാത്രി കാലങ്ങളിൽ ഇതു വഴി നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.