തൊടുപുഴ: നഗരസഭയിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. മാറി മാറിയുള്ള ഇടത്- വലതു മുന്നണികളുടെ ഭരണം നഗരസഭയുടെ വികസനമുരടിപ്പിന് കാരണമായെന്നും തൊടുപുഴയുടെ വികസനത്തിന് എൻ.ഡി.എ തന്നെ അധികാരത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ വൈസ് പ്രസിഡന്റ് പി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സമിതി അംഗം പി.പി. സാനു, സംസ്ഥാന കൗൺസിൽ അംഗം പി.ആർ. വിനോദ് എന്നിവർ സംസാരിച്ചു. മുൻസിപ്പൽ ഏരിയ ജനറൽ സെക്രട്ടറി രാജേഷ് പൂവശേരിൽ സ്വാഗതവും മുനിസിപ്പൽ ജനറൽ സെക്രട്ടറി അനൂപ് പാങ്കാവിൽ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീവിദ്യ രാജേഷ്, ഹിന്ദു എക്‌ണോമിക് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. പദ്മഭൂഷൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥികളെ ആദരിക്കുകയും പാർട്ടിയിലേക്ക് പുതിയതായി വന്നവരെ ഷാൾ അണിയിച്ചു സ്വീകരിക്കുകയും ചെയ്തു.