തൊടുപുഴ : ലയൺഗാഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും കേരളാ ബ്രാഹ്മണ സഭയുടെയും ആഭിമുഖ്യത്തിൽ കേരളത്തിലാകമാനം നടന്ന് വരുന്ന വിദ്യാഭ്യാസ സഹായ വിതരണം തൊടുപുഴ ഗായത്രി ഹാളിൽ ബ്രാഹ്മണ സഭാ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കൊവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് വിതരണം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ആർ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. സമൂഹം പ്രസിഡന്റ് കെ. രാമചന്ദ്രൻ,​ സെക്രട്ടറി ജി. മഹാദേവൻ,​ കൃഷ്ണമൂർത്തി അയ്യർ,​ നീലകണ്ഠയ്യർ എന്നിവർ സംസാരിച്ചു.