തൊടുപുഴ: 2020 ഏപ്രിൽ 16 ന് കൊടിയേറി 25ന് സമാപിക്കേണ്ടിയിരുന്ന തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചടങ്ങായി നടത്തും. താന്ത്രിക വിധിപ്രകാരം ഉത്സവ ചടങ്ങുകൾ മാത്രമായി ചുരുക്കി നവംബർ 21 ന് ആരംഭിച്ച് 30 ന് ആറാട്ടോടുകൂടി കൊവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.