തൊടുപുഴ: അഖില കേരളാ വിശ്വകർമ്മ മഹാസഭയുടെ ട്രേഡ് യൂണിയനായ കേരളാ ട്രഡീഷണൽ ആർട്ടിസാൻഡ് യൂണിയന്റെ താലൂക്ക് യൂണിയൻ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി വി.എം. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എസ്. ഗിരീഷ് (പ്രസിഡന്റ്)​ ,​ ടി.കെ മനോജ് (സെക്രട്ടറി)​,​ മനോജ് കെ.ടി(ട്രഷറർ)​ എന്നിവരുൾപ്പെടെ 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.