തൊടുപുഴ: കേരളാ സാഹിത്യവേദി ഇടുക്കി ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഗാനാമൃതം" സംഘടിപ്പിച്ചു. പ്രശസ്ത കവി റോബിൻ എഴുത്തുപുര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം, ജില്ലാ ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം, സജിത ഭാസ്കർ, ടി.എം. അബ്ദുൾ കരിം, ഇന്ദിരാ രവീന്ദ്രൻ, സുമാ ഗോപിനാഥ്, കെ.പി ചന്ദ്രൻ, ബിനേഷ് വണ്ടമറ്റം, കാർത്ത്യായനി കൃഷ്ണൻകുട്ടി, കൗസല്യ കൃഷ്ണൻ, ആരതി ഗോപാൽ, സിനി രാജൻ എന്നിവർ സംസാരിച്ചു. ചലച്ചിത്ര ഗാനങ്ങൾ, നാടൻ പാട്ടുകൾ, നാടക ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.