കാഞ്ഞാർ: അയൽവാസിയായ ബാലനെ ആക്രമിച്ച കേസിൽ വീട്ടമ്മയുടെ പേരിൽ കാഞ്ഞാർ പൊലീസ് കേസ് ചാർജ് ചെയ്തു. 15 വയസുകാരനെ ആക്രമിച്ചതിന് പാമ്പനാച്ചാലിൽ സിന്ധു മനോജിനെതിരെയാണ് (39) കേസെടുത്തിരിക്കുന്നത്. ബാലൻ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ഉണ്ടായ വഴക്ക് രക്ഷിതാക്കൾ ഏറ്റെടുത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അയൽവാസികൾ പറയുന്നത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.