പീരമേട്: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് സുരക്ഷ പാത ഒരുക്കുക എന്ന ഉദ്ദേശത്തോടുകൂടി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സേഫ് സോൺ പ്രവർത്തനങ്ങൾക്ക് എരുമേലി, ഇലവുങ്കൽ, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തനമാരംഭിച്ചു. കുട്ടിക്കാനം കേന്ദ്രീകരിച്ചാണ് ജില്ലാ എൻഫോസ്‌മെന്റ് പ്രവർത്തനം ഏകോപിച്ചിരിക്കുന്നത്. കുട്ടിക്കാനം സബ് കൺട്രോളിങ് ആഫീസിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ആർ.ടി.ഒ ആർ. രമണൻ നിർവഹിച്ചു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. മെയിൻ കൺട്രോളിങ് ആഫീസ് നിലയ്ക്കൽ അടുത്ത് ഇലവുങ്കലിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ സബ് കൺട്രോളിങ് ഓഫീസ് ആയിട്ട് എരുമേലിയും കുട്ടിക്കാനവും പ്രവർത്തിക്കുന്നുണ്ട്. ഓരോ കൺട്രോളിങ് ഓഫീസുകളിൽ മൂന്നുവിധം പെട്രോളിന് വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും 24 മണിക്കൂറും സേവന സന്നദ്ധരാണ്. പ്രവർത്തനങ്ങളിൽ തീർത്ഥാടകർക്ക് ബ്രേക്ക് ഡൗൺ/ആക്‌സിഡന്റ് അസിസ്റ്റൻസും മറ്റു സേവനങ്ങളും നൽകും. അടിയന്തര സാഹചര്യങ്ങളിൽ ക്രെയിൻ ആംബുലൻസ് സർവീസുകൾ, പങ്ങ്ചർ സർവീസുകളും മൊബൈൽ റിപ്പയറിങ് യൂണിറ്റുകൾ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പർ 9446037100.