തൊടുപുഴ :സർവീസ് സഹകരണ ബാങ്കിന്റെ 12 മണിക്കൂർ ശാഖ ബാങ്ക് പ്രസിഡന്റ് കെ എം ബാബു ഉദ്ഘാടനം ചെയ്തു.. ഡയറക്ടർ ആർ ഹരി അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ പി എം നാരായൺ സ്വാഗതം പറഞ്ഞു. ബാങ്ക് സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം ബാങ്ക് മുൻ സെക്രട്ടറി പി ജെ ജെയിംസ് നിർവഹിച്ചു.ആദ്യ നിക്ഷേപം ഡയറക്ടർ ഹരീഷ് കെ പി സ്വീകരിച്ചു.. ബാങ്ക് സെക്രട്ടറി ജയശ്രീ പി റിപ്പോർട്ട് അവതരിപ്പിച്ചു.. ഡയറക്ടർമാരായ ബെന്നി മൈക്കിൾ, പി പി ജേക്കബ്, എം ജി സന്തോഷ്, മിനി സരേഷ്, രഞ്ജിനി മോഹനൻ എന്നിവർ ആശംസകൾ നേർന്നു. ഡയറക്ടർ സാവിത്രി പ്രശോഭ് കൃതജ്ഞത രേഖപ്പെടുത്തി.