തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റ നേതൃത്വത്തിൽ ആരംഭിച്ച പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സിന്റെ 41-ാമത് ബാച്ചിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ദാമ്പത്യ വീക്ഷണവും നൂതന ശാസ്ത്ര വിജ്ഞാനവും ചേർത്ത് ഉത്തമ ദമ്പതികളായി ജീവിക്കാൻ സജ്ജരാക്കുകയാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം. യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ വി. ജയേഷ് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശൻ, യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ, വനിതാസംഘം പ്രസിഡന്റ് ഗിരിജ ശിവൻ, സെക്രട്ടറി സ്മിത ഉല്ലാസ്, യൂത്ത് മൂവ്‌മെന്റ് കൺവീനർ ശരത് ചന്ദ്രൻ, സൈബർ സേന ചെയർമാൻ സിബി മുള്ളരിങ്ങാട്, കൺവീനർ ചന്തു പരമേശ്വരൻ, വൈസ് ചെയർമാൻ ശരത് തങ്കച്ചൻ എന്നിവർ സംസാരിച്ചു.
ഗൂഗിൾ മീറ്റിലൂടെ നടന്ന കോഴ്സിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു.