തൊടുപുഴ: കർഷകർക്ക് ഏറെ ആവേശം പകർന്ന് കാഡ്‌സ് വളർത്തുമൃഗ പക്ഷിചന്ത വെങ്ങല്ലൂർ മങ്ങാട്ടുകവല നാലുവരി പാതയിലുള്ള വില്ലേജ് സ്‌ക്വയറിൽ പുനരാരംഭിക്കുന്നു. നാളെ മുതൽ എല്ലാ ആഴ്ചയിലും ബുധൻ വ്യാഴം ദിവസങ്ങളിലായിരിക്കും ചന്ത നടക്കുന്നത്. രാവിലെ 6 മണി മുതൽ മുതൽ 9 വരെ വളർത്തുമൃഗങ്ങൾ വളർത്തുപക്ഷികൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളെയും വാങ്ങുന്നതിനും വിൽക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9947153343, 9539674233.