അടിമാലി :ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്ന ഇടമലക്കുടിയിൽ പ്രവർത്തിക്കുന്ന രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളിലേയ്ക്കും അക്ഷയകേന്ദ്രത്തിലേയ്ക്കും മുന്നാറിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേയ്ക്കും സോളാർ സിസ്റ്റം വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനുളള ടെണ്ടർ ക്ഷണിച്ചു. വാഹനവാടകയും ഇൻസ്റ്റലേഷൻ ഫീസും ഉൾപ്പെടെയുളള തുകയാണ് ടെണ്ടറിൽ രേഖപ്പെടുത്തേണ്ടത്. താല്പര്യമുളളവർ ഡിസംബർ മൂന്ന് വൈകിട്ട് മൂന്ന് മണിക്കു മുമ്പായി മുദ്രവച്ച കവറിൽ ടെൻഡർ, ഇ.എം.ഡി, 200 രൂപയുടെ മുദ്രപത്രവും സഹിതം ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864224399