തൊടുപുഴ :മുൻസിപ്പൽ പ്രദേശത്ത് വർദ്ധിച്ചു വരുന്ന കൊവിഡ് -19 വൈറസ് നിയത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജെ. സി.ഐ തൊടുപുഴ ഗോൾഡനും , മെർച്ചന്റ് അസോസിയേഷനും ഓക്സിജൻ സപ്പോർട്ടിന്റെ സഹകരണത്തോടെ അണുനാശീകരണ പ്രവർത്തനം നടത്തി. വനിതാ കമ്മിഷൻ ഡയറക്ടർ വി.യു. കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ജെ.സി.ഐ തൊടുപുഴ ഗോൾഡൻ പ്രസിഡന്റ് അനൂപ് അരവിന്ദ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, എസ്.ഐമാരായ സെബാസ്റ്റ്യൻ, ഷാജി എന്നിവർ സന്നിഹിതരായിരുന്നു. തൊടുപുഴ മാർക്കറ്റ്റോഡ്, പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, വെങ്ങല്ലൂർ, കാഡ്സ് എന്നീ തിരക്കേറിയ ഭാഗങ്ങൾ അണുനാശീകരണം നടത്തി.