തൊടുപുഴ: ജില്ലയിൽ ഇന്നലെ 83 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 283 പേർ രോഗമുക്തരായി. 69 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1704 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്.

 രോഗികൾ

അടിമാലി- 2

ബൈസൺവാലി- 2

ചക്കുപള്ളം- 1

ഇടവെട്ടി- 3

കഞ്ഞിക്കുഴി- 2

കാമാക്ഷി- 1

കരിമണ്ണൂർ- 3

കരുണാപുരം- 9

കട്ടപ്പന- 5

കോടിക്കുളം- 2

കൊന്നത്തടി- 1

മണക്കാട്- 1

നെടുങ്കണ്ടം- 8

പള്ളിവാസൽ- 4

തൊടുപുഴ- 21

ഉപ്പുതറ- 1

വണ്ണപ്പുറം- 12

വാത്തിക്കുടി- 3

വാഴത്തോപ്പ്- 2.