തൊടുപുഴ: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി കേരളത്തിലെ വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന സർക്കാരിനെ തന്നെ തകർക്കാനുമുള്ളകേന്ദ്ര നീക്കത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് സിപിഐജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എൽഡിഎഫ്നേതൃത്വത്തിൽ നടത്തിയപ്രതിഷേധ പരിപാടികളുടെ ഭാഗമായി വെങ്ങല്ലൂർ
പ്ലാവിൻചുവട്ടിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറും സിബിഐയുംചേർന്ന് കേരളത്തെ തകർക്കാനുള്ള നീചമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.സമാനതകളില്ലാത്ത വികസനങ്ങളാണ് നാലരവർഷം കൊണ്ട് കേരളത്തിൽ നടന്നത്. 600രൂപയായിരുന്ന സാമൂഹിക പെൻഷൻ 1400 രൂപയാക്കി ഉയർത്തിയത് 57 ലക്ഷംകുടുംബങ്ങൾക്കാണ് തണൽ വിരിക്കുന്നത്. ആരോഗ്യമേഖലയിൽ വന്ന വലിയമാറ്റങ്ങൾ, പൊതുവിതരണ രംഗം ജനകീയമാക്കിയത്, കാർഷികമേഖലയിലെമുന്നേറ്റം,ലക്ഷണക്കിന് ആളുകൾക്ക് പട്ടയം നൽകിയത്,വിദ്യാഭ്യാസ രംഗത്തെമാറ്റങ്ങൾ ഇതെല്ലാം ബിജെപിയെയും കോൺഗ്രസിനെയും ഒരു പോലെവിറളിപിടിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് അന്വേഷണ ഏജൻസികളെ ഈവിധംകെട്ടഴിച്ചുവിട്ടിരിക്കുന്നതെന്നും കെ കെ ശിവരാമൻ പറഞ്ഞു. പി എ ഗോപാലകൃഷ്ണൻ, പി എം നാസർ, പി ഇ സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.