കരിമണ്ണൂർ: ആനയാടിക്കുത്ത് സന്ദർശിക്കാനെത്തിയവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം കുത്തനെയുള്ള ഇറക്കത്തിൽ നിന്ന് താഴേക്ക് മറിഞ്ഞെങ്കിലും യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റില്ല. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.