പഴയകാല ഓർമ്മകളിൽ ആദ്യതിരഞ്ഞെടുപ്പിന്റെ ആരവങ്ങളും അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായ സാഹച്യളവുമൊക്കെ ഓർത്തെടുക്കുകയാണ് നിയമസഭാ പ്രവേശനത്തിൽ അൻപത് വർഷത്തെ മണി മുഴക്കവുമായി നിറഞ്ഞു നിൽക്കുന്നപി..ജെ. ജോസഫ്. ആയില്യം നക്ഷത്രത്തിലാണ് ജോസഫ് ജനിച്ചത്.രാഷ്ട്രീയ പ്രവേശനം യാദൃശ്ചികമായിരുന്നു.പഠനമെല്ലാം കഴിഞ്ഞ് ജന്മനാട്ടിൽ സാമൂഹ്യ പ്രവർത്തനവുമായി കഴിഞ്ഞിരുന്ന കാലം. പുസ്തക വായനയായിരുന്നു പ്രധാന വിനോദം. മഹത്മാ ഗാന്ധിയുടെ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. . കൃഷി, ഗ്രാമ സ്വരാജ് എന്നി വിഷയങ്ങളിൽ പ്രചാരകനായി .ലൈബ്രറികളിൽ പ്രസംഗിക്കാൻ പോകുമായിരുന്നു. പ്രസംഗവേദികളെ ഹരം കൊള്ളിച്ച ചെറുപ്പക്കാരൻ അതിവേഗം ജനശ്രദ്ധയകർഷിച്ചു. 1969​​ ൽ കേരള കോൺഗ്രസിൽ ചേർന്നു. .ആ വർഷം തന്നെ സംസ്ഥാന കമ്മിറ്റി അംഗമായി..1970ലെ നിയമസഭാ തിരഞ്ഞെടുപ്പ്., സ്ഥാനാർത്ഥി ചർച്ചകൾ സജീവമായി..നാല് പേരുടെ പേരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് അയച്ചത്. .അതിൽ നാലാമനാണ് പി. ജെ.ജയസാദ്ധ്യതയില്ലെന്ന് വിലയിരുത്തി ആദ്യത്തെ മൂന്ന് പേ്െയും ഒഴിവാക്കി. താൻ രാഷ്ട്രീയത്തിലിറങ്ങുന്നത് പിതാവിന് ഇഷ്ടമല്ലായിരുന്നു.. അമേരിക്കയിലായിരുന്ന സഹോദരിയുടെ അടുത്തേക്ക് പോകുവാനായിരുന്നു പരിപാടി.. അപ്പോഴാണ് തൊടുപുഴയിൽ മത്സരിക്കാൻ സമ്മർദ്ദമുണ്ടാകുന്നത്. കുടുംബത്തിൽ എതിർപ്പും കടുത്തു. കെ. എം.ജോർജ്ജ് നേരിട്ട് വീട്ടിലെത്തി പിതാവ് ഉലഹന്നാൻ ജോസഫുമായി മൂന്ന് മണിക്കൂർ ചർച്ച നടത്തി..ഔസേപ്പച്ചൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്ന് കെ..എം.. ജോർജ്ജ് പറഞ്ഞു.ഒടുവിൽ മത്സരിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു. സി..പി. എം ,​ കോൺഗ്രസ് . കേരള കോൺഗ്രസ് തമ്മിൽ നടന്ന ത്രികോണമത്സരത്തിൽ 1635 വോട്ടിന് ജോസഫ് വിജയിച്ചു.അതൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു.


ഗാന്ധിജി സ്റ്റ‌ഡി സെന്റർ

നിയമസഭയിലെത്തിയപ്പോൾ ഗാന്ധിജിയുടെ പുസ്തകങ്ങൾ കൂടുതൽ വായിക്കാൻ അവസരം ലഭിച്ചു. .ഗാന്ധി ദർശനവും വികസനകാഴ്ച പാടും മുറുകെ പിടിക്കുന്ന പി..ജെ.. ചെയർമാനായി ഗാന്ധിജി സ്റ്റ‌ഡി സെന്റർ രൂപികരിച്ചു. 1989​ ൽ കോട്ടയത്ത് ആദ്യമായി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ കാർഷികമേള നടത്തി ഇത് കൃഷിക്കാർക്ക് ഉണർവ് പകരുന്നതായിരുന്നു. ഇപ്പോൾ തൊടുപുഴയിൽ മേളയ്ക്ക് സ്ഥിരം വേദിയായി.ജൈവ കൃഷിയിലൂടെ സമ്പന്നരാവുക എന്ന സന്ദേശം 2001ലെ മേളയിൽ ഉയർത്തി.. ഇതിന് വലിയ പിന്തുണ ലഭിച്ചു.26 വർഷമായി വിജയകരമായി നടത്തി വരുന്നു. ആട്ടവും പാട്ടും നൃത്തവും സെമിനാറുകളും വിജ്ഞാനവും വിനോദ പ്രദവുമായ കാഴ്ചകൾ ഒരുക്കുന്ന മേളയ്ക്ക് ജനകീയ പിൻതുണ ഏറെ ഉയരുകയാണ്.

ഇത്തവണയും കാർഷികമേള നടത്തുമെന്ന് ചെയർമാൻ പി..ജെ.. ജോസഫ് പറഞ്ഞു. കലാപരിപാടികൾ ഒഴിവാക്കി സെമിനാറുകൾ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.