തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക
നിയമാനുസരണം ഓൺലൈൻ സ്ഥലംമാറ്റം ഉടൻ നടപ്പിലാക്കുക,ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കുക,അന്തർ ജില്ലാ സ്ഥലം മാറ്റം ഓൺലൈൻ വഴി നടപ്പിലാക്കുക
ക്ലാർക്ക്, ജീവനക്കാരെ ദ്രോഹിക്കുന്ന സ്ഥലം മാറ്റ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊടുപുഴ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിൽ പ്രതിഷേധ ധർണ്ണ നടത്തി .ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ അബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി രാജേഷ് ബേബി ഉദ്ഘാടനം ചെയ്തു രാഷ്ട്രീയ പ്രേരിതമായി പ്രതികാരബുദ്ധിയോടെ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനെതിരെ ജീവനക്കാർ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് കൊടുക്കുകയും തുടർന്ന് ഓൺലൈൻ വഴി സ്ഥലംമാറ്റം നടത്താൻ കോടതി ഉത്തരവാകുകയും ചെയ്തിരുന്നു.
കോടതി ഉത്തരവ് പോലും കാറ്റിൽപ്പറത്തിക്കൊണ്ട് ഓൺലൈൻ സ്ഥലംമാറ്റം നടത്താതെ ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കാർ നടപടികൾക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു .ജില്ല വൈസ് പ്രസിഡന്റ് സി.എസ് ഷെമീർ, സംസ്ഥാന ഓഡിറ്റർ സിജു സിദ്ദിഖ്, സംസ്ഥാന കമ്മിറ്റി അംഗം യു.എം.ഷാജി, ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബിജു ,ബ്രാഞ്ച് ട്രഷറർ ഫയ്‌സൽ വി.എസ്, ടൈറ്റസ് കെ.ഐ ,ഷിയാസ് കെ.ഇ, ജോസഫ്, ടോണി, ഡിനു, ജോജോ എന്നിവർ സംസാരിച്ചു