മൂന്നാർ : സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനിയറിംഗ് മൂന്നാറിൽ സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു.കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംഗ് , ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്, മെക്കാനിക്കൽ എഞ്ചിനിയറിംഗ് എന്നി ബി.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള മെറിറ്റ് , മാനേജ്‌മെന്റ് സീറ്റുകളിലേക്ക് കെ.ഇ.എ.എം 2020 യോഗ്യത നേടിയ വിദ്യാർത്ഥികൾക്കാണ് സ്‌പോട്ട് അഡ്മിഷൻ. കണക്ക്, ഫിസിക്‌സ് , കെമിസ്ട്രി വിഷയങ്ങളിൽ ആകെ 45 ശതമാനം മാർക്ക് നേടി പ്ലസ്ടു പാസായവർക്കും അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ടെത്തി എൻ.ആർ.ഐ സീറ്റുകളിലേക്ക് അഡ്മിഷൻ എടുക്കാം. അവസാന തിയതി നവംബർ 27. ഫോൺ : 9447192559.